തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളിലേക്ക് മികച്ച എന്‍.സി.സി. കേഡറ്റുകള്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 11 വരെ അതത് എന്‍.സി.സി. യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പും എന്‍.സി.സി സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അതത് എന്‍.സി.സി. യൂണിറ്റുകള്‍ ഫെബ്രുവരി 11 വരെ അപേക്ഷ സ്വീകരിക്കും. എന്‍.സി.സി. ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷ സ്വീകരിക്കില്ല. പുതിയ നിബന്ധന പ്രകാരം ഏറ്റവും കുറഞ്ഞത് 75 മാര്‍ക്ക് എന്‍.സി.സി. പരിശീലനങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള അപേക്ഷ മാത്രമേ പരിഗണിക്കൂ. ഈ ഇനത്തില്‍ പരമാവധി ലഭിക്കുന്ന മാര്‍ക്ക് 500 ആണ് എന്‍.സി.സി.ക്വാട്ട വഴി പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന കേഡറ്റുകള്‍ ഈ കാര്യം അപേക്ഷ ഫാറത്തില്‍ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എന്‍.സി.സി. ആഫീസുമായി ബന്ധപ്പെടണം. വെബ് സൈറ്റ്www.keralancc.org













Discussion about this post