ന്യൂഡല്‍ഹി: സബ്‌സിഡിയോടെ പ്രതിവര്‍ഷം 9 ഗ്യാസ് സിലിണ്ടറുകള്‍ നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രില്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 6 ആക്കി വെട്ടിക്കുറച്ചത്. ഈ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം പെട്രോളിയം മന്ത്രാലയം ധനവകുപ്പിന് സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി അനുമതി ലഭിച്ചതോടെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
Discussion about this post