ശബരിമല: ശബരിമല ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ ഇന്നലെ (ജനുവരി 17) സംഗീത കച്ചേരി നടന്നു. കിളിമാനൂര്‍ ശ്രീ സ്വാതിതിരുനാള്‍ സംഗീത സഭയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ പി.ആര്‍.അജിത്കുമാറാണ് സംഗീത കച്ചേരി നടത്തിയത്. വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച സംഗീത കച്ചേരി ഒന്‍പത് മണിയോടെ അവസാനിച്ചു.