ന്യൂഡല്‍ഹി: ഡീസല്‍ വില നിയന്ത്രണം നീക്കിയ ഉടന്‍ എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡീസലിന് 45 പൈസ കൂട്ടി. സബ്‌സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറിന് 46 രൂപ 50 പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. സെപ്തംബര്‍ 14നാണ് ഇതിനു മുമ്പ് ഡീസലിന് വില വര്‍ധിപ്പിച്ചത്. അന്ന് 5.63 രൂപയാണ് വര്‍ധിപ്പിച്ചത്.
ഡീസല്‍ വില പ്രതിമാസം ലീറ്ററിനു 40 മുതല്‍ 50 പൈസ വരെ ഉയര്‍ത്താന്‍ എണ്ണക്കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു. ഡീസല്‍ വില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടമായി കമ്പനികള്‍ കണക്കാക്കുന്ന 9.60 രൂപ നികത്തുന്നതു വരെ ഇങ്ങനെ തവണകളായി വില ഉയര്‍ത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്.
Discussion about this post