തൃശൂര്‍: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയിലെ ഗവേഷണ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍ നിന്നോ മറ്റ് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബന്ധപ്പെട്ട വിഷയത്തിലോ മറ്റനുബന്ധ വിഷയങ്ങളിലോ 55 ശതമാനം അല്ലെങ്കില്‍ ബി പ്ളസ് ഗ്രഡോടെയുള്ള എം.എ. ബിരുദമാണ് യോഗ്യത. എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് അമ്പതുശതമാനം മാര്‍ക്കു മതിയാകും. യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഭിമുഖത്തിനെത്തുമ്പോള്‍ മാര്‍ക്ക് ലിസ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പ്രവേശന പരീക്ഷ ഫെബ്രുവരി എട്ടിന് രാവിലെ 11ന് കലാമണ്ഡലത്തില്‍ നടക്കും. ഇന്റഗ്രേറ്റഡ് എംഫില്‍-പി.എച്ച്.ഡി. കോഴ്സിന് എട്ടും ഡയറക്ട് പി.എച്ച്.ഡി. കോഴ്സിനു പത്തും സീറ്റുകളാണുള്ളത്. സര്‍വകലാശാല അംഗീകരിച്ച റിസര്‍ച്ച് ഗെയ്ഡിന്റെ കീഴിലായിരിക്കണം ഗവേഷണം. ഡയറക്ട് പി.എച്ച്.ഡിക്ക് അപേക്ഷിക്കുന്നവര്‍ ഗവേഷണം ചെയ്യാനുദേശിക്കുന്ന പ്രബന്ധത്തിന്റെ സിനോപ്സിസ് ഗൈഡിന്റെ അംഗീകരത്തോടെ അപേക്ഷയ്ക്കൊപ്പം നല്‍കണം. വിശദാംശങ്ങള്‍ ംംം.സമഹമാമിറമഹമാ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭിക്കും. 200 രൂപ ഫീസ് അടച്ച് കലാമണ്ഡലത്തില്‍ നിന്നു നേരിട്ടോ 230 രൂപ മണിയോര്‍ഡര്‍ അയച്ച് തപാല്‍ മാര്‍ഗമോ അപേക്ഷ ഫോറം വാങ്ങാം. എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് 50 രൂപ. തപാല്‍മാര്‍ഗം ലഭിക്കണമെങ്കില്‍ 30 രൂപ അധികം അടയ്ക്കണം. അപേക്ഷ ഫോറങ്ങളുടെ വിതരണം കലാമണ്ഡലത്തില്‍ ആരംഭിച്ചു. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടേയും മാര്‍ക്ക് ലിസ്റുകളുടേയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം രജിസ്ട്രാര്‍, കേരള കലാമണ്ഡലം, വള്ളത്തോള്‍ നഗര്‍, തൃശൂര്‍- 679 531 എന്ന വിലാസത്തില്‍ ഫെബ്രുവരി 1 ന് വൈകീട്ട് അഞ്ചിനു മുമ്പ് ലഭിക്കണം.
Discussion about this post