ജയ്പൂര്‍: നിയന്ത്രണ രേഖയിലെ ലംഘനങ്ങള്‍ നിസാരമായി കാണാനാകില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. പാക്കിസ്ഥാനുമായി സൌഹൃദം ആവശ്യമാണെങ്കിലും അതിനുവേണ്ടി ശ്രമിക്കാം എന്ന് മാത്രമേയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയത് പാക്കിസ്ഥാനുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ജയ്പൂരില്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബരത്തിന്റെ സമാപന സെക്ഷനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ യുവത്വം ഇന്ന് കൂടുതല്‍ ജാഗ്രതയുള്ളവരും പ്രതീക്ഷയുളളവരുമായിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാനായില്ലെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം കൂടുതല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്നും പ്രധാനമന്ത്രി സൂചന നല്‍കി. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയാണ് രാജ്യത്തെ വിലനിര്‍ണയത്തെ സ്വാധീനിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എട്ടു വര്‍ഷത്തെ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ചിന്തന്‍ ശിബിരം പാര്‍ട്ടിക്ക് പുതിയ ദിശാബോധം നല്‍കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
Discussion about this post