ദു:സ്സഹമായ ജീവിതചെലവുപേറുന്ന സാധാരണക്കാരന്റെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന തീരൂമാനമാണ് ഡീസല്‍ വിലനിയന്ത്രണം സ്വതന്ത്രമാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. റെയില്‍വേ, വൈദ്യുതി നിലയങ്ങള്‍, സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ തുടങ്ങിയ നിര്‍ണ്ണായക സ്ഥാപനങ്ങളെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള തീരുമാനം സാധാരണക്കാരന് ഇരുട്ടടിയാകും. യാത്രാ ചെലവ് മാത്രമല്ല ചരക്ക് കൂലി വര്‍ദ്ധനവും വൈദ്യുതി വില വര്‍ദ്ധനവും വരാന്‍ പോകുന്ന നാളുകളെ പ്രാരാബ്ദ്ധപൂര്‍ണ്ണമാക്കും. എന്നിട്ടും സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനായ ഡോ. മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ഏത് യുക്തിയുടെ പേരിലാണ് ഈ ജനവിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ? പൊതുമേഖലകളിലെ എണ്ണ കുത്തകകളെ നിയന്ത്രിക്കുന്ന ബ്യൂറോക്രാറ്റുകള്‍ക്കും അവരെ പിന്‍താങ്ങുന്ന രാഷ്ട്രീയ മേലാളന്‍മാര്‍ക്കും ചില സ്വകാര്യ കുത്തകകള്‍ക്കും നേട്ടമുണ്ടാക്കാനായാണ് ജനകോടികളുടെ ജീവിതം വഴിമുട്ടിക്കുന്ന നയങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
രാജ്യത്തെ ധനക്കമ്മി പരിഹരിക്കുന്നതിനായി പഠനം നടത്തിയ കേല്‍ക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ധനവില വര്‍ദ്ധനയ്ക്ക്് നീക്കം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡീസല്‍ ലിറ്ററിന് 4 രൂപയും മണ്ണെണ്ണ ലിറ്ററിന് 2 രൂപയും പാചകവാതക സിലിണ്ടറിന് 50 രൂപയുമാണ് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നത്. മാത്രമല്ല ഡീസലിന് എല്ലാമാസവും ഒരു രൂപ മുതല്‍ ഒന്നര രൂപ വരെ വര്‍ദ്ധിപ്പിച്ച് സര്‍ക്കാരിന്റെ സബ്‌സിഡി ഇല്ലാതാക്കാനാണ് കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ. ഈ രീതിയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ 2014 ഏപ്രിലോടെ ഡീസല്‍, മണ്ണെണ്ണ, പാചകവാതക സിലിണ്ടര്‍ എന്നിവയ്ക്കുള്ള സബ്‌സിഡി പൂര്‍ണമായും ഇല്ലാതാകും. ഇത് ഇന്ത്യയിലെ കോടാനുകോടി സാധാരണക്കാരുടെ ജീവിതത്തെ പട്ടിണിയിലാക്കും.
ഭരണച്ചെലവ് കുറച്ചും ധൂര്‍ത്തുകള്‍ ഒഴിവാക്കിയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശം എണ്ണക്കമ്പനികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വേണ്ടിവന്നാല്‍ പൊതുമേഖല എണ്ണക്കമ്പനികളുടെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് സമസ്ഥമേഖലകളെയും ബാധിക്കുന്ന പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. സബ്‌സിഡി നിരക്കില്‍ തന്ത്രപ്രധാന മേഖലകള്‍ക്ക് ഇന്ധനം നല്‍കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായില്ലങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്ന ബാധ്യത പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിധി രൂപീകരിക്കുന്ന കാര്യം ആലോചിക്കണം. തലതിരിഞ്ഞ നയങ്ങള്‍ നടപ്പാക്കാന്‍ ഒത്താശചെയ്യുകയും പൊതുജനത്തിന്റെ മുന്നില്‍ മുതലക്കണ്ണിര്‍ ഒഴുക്കുകയും ചെയ്യുന്ന യുപിഎയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സും ഇതിനു ഏറെതാമസിയാതെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും എന്ന കാര്യം മറക്കരുത്.
Discussion about this post