തിരുവനന്തപുരം: ഇന്ത്യന്‍ ക്ളാസിക്കല്‍ കലാമേഖകളില്‍ രാജ്യാന്തര പ്രശസ്തിയുള്ള പ്രതിഭകള്‍ക്കായി സര്‍ക്കാര്‍ പുരസ്കാരമേര്‍പ്പെടുത്തി. നിശാഗന്ധി പുരസ്കാരമെന്ന പേരിലുള്ള ഈ അംഗീകാരം എല്ലാ വര്‍ഷവും നിശാഗന്ധി ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സമ്മാനിക്കും. ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമുള്‍പ്പെടുന്നതാണ് പുരസ്കാരം.
സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പുരസ്കാരം നല്‍കുക. ക്ളാസിക്കല്‍ നൃത്ത-സംഗീത മേഖലകളിലെ പ്രതിഭകള്‍ക്ക് ഒന്നിടവിട്ടുള്ള വര്‍ഷങ്ങളില്‍ പുരസ്കാരം നല്‍കും. ദേശീയ അന്തര്‍ദേശീയ പ്രശസ്തിയാര്‍ജിച്ച ഇന്ത്യാക്കാരെ മാത്രമേ പുരസ്കാരത്തിന് പരിഗണിക്കൂ. എല്ലാവര്‍ഷവും ഡിസംബര്‍ മാസം പ്രഖ്യാപിച്ച് ജനുവരി 20 ന് പുരസ്കാരം സമ്മാനിക്കും. പുരസ്കാരത്തിനര്‍ഹരാകുന്നവര്‍ നിശാഗന്ധി മേളയില്‍ പരിപാടി അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. പുരസ്കാരം തീരുമാനിക്കാന്‍ ഡോ.ഡി.ബാബുപോള്‍, നൃത്ത നിരൂപക ലീലാ വെങ്കിട്ടരാമന്‍, മാധ്യമപ്രവര്‍ത്തകനായ കെ.എം.റോയ് ടൂറിസം സെക്രട്ടറി, ഡയറക്ടര്‍ എന്നിവരംഗങ്ങളായ സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
Discussion about this post