ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിന്റെ വിചാരണ ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളില്‍ ഒരാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പ്രതിഷേധങ്ങള്‍ തുടരുന്നതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദമുണ്ടാകുമെന്നും ഇത് വിചാരണയെ സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ മുകേഷാണ് ഹര്‍ജി നല്‍കിയത്.
ഉത്തര്‍പ്രദേശിലെ മധുരയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Discussion about this post