തിരുവനന്തപുരം: മാതൃഭൂമിയുടെ ടെലിവിഷന്‍ ചാനലായ ‘മാതൃഭൂമി ന്യൂസി’ന് തുടക്കമായി. രാവിലെ 10.30 ന് തിരുവനന്തപുരത്ത് മാതൃഭൂമി ന്യൂസ് ആസ്ഥാനത്ത് മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രനും ചേര്‍ന്ന് തിരിതെളിച്ചതോടെ ചാനല്‍ സംപ്രേഷണമാരംഭിച്ചു.
രാവിലെ 10.30 ന് മാതൃഭൂമി ന്യൂസില്‍ നിന്നുള്ള ആദ്യ വാര്‍ത്താ ബുള്ളറ്റിന്‍ സംപ്രേക്ഷണം ചെയ്തു. മാതൃഭൂമി അതിന്റെ പിറവിയുടെ 90-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ദൃശ്യമാധ്യമരംഗത്തേക്ക് ന്യൂസ് ചാനലായ മാതൃഭൂമിന്യൂസ് പ്രവേശംചെയ്യുന്നത്. സാമ്പ്രദായികമായ വാര്‍ത്താപരിപാടികളില്‍ നിന്ന് വ്യത്യസ്തമായ പരിപാടികളാണ് മാതൃഭൂമി ന്യൂസ് വിഭാവനം ചെയ്തിരിക്കുന്നത്.
Discussion about this post