ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്.ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടി വന്ന സാഹചര്യത്തില്‍ വിഷമമുണ്ട്. നിതിന്‍ ഗഡ്കരിക്കെതിരായ അനാവശ്യ അഴിമതിയാരോപണങ്ങളില്‍ വിഷമമുണ്ട്. ഗഡ്കരിക്കൊപ്പം പാര്‍ട്ടി എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഏകകണ്ഠമായാണു രാജ്‌നാഥ് സിംഗിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 12 സംസ്ഥാനങ്ങളില്‍ നിന്നും ദേശീയ കൗണ്‍സിലില്‍ നിന്നും 18 പത്രികകള്‍ അദ്ദേഹത്തിനു വേണ്ടി സമര്‍പ്പിച്ചു. എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് നിതിന്‍ ഗഡ്കരി, പ്രതിപക്ഷ നേതാക്കളായ സുഷമ സ്വരാജ് , അരുണ്‍ ജയ്റ്റ്‌ലി എന്നിവരുടെ സാന്നിധ്യത്തിലാണു വരണാധികാരി പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. രണ്ടാം തവണയാണ് രാജ്‌നാഥ് സിംഗ് ബിജെപി അധ്യക്ഷനാകുന്നത്. അഴിമതിയോടും അധാര്‍മികതയോടും ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് രാജ്‌നാഥ്‌സിങ്ങിനോട് എല്‍.കെ.അഡ്വാനി പറഞ്ഞു.
Discussion about this post