തിരുവനന്തപുരം: സയന്‍സിതര വിഷയങ്ങളില്‍ പ്രീഡിഗ്രി/പ്ളസ് ടൂ പാസായതിനുശേഷം കേരളത്തിന് പുറത്തുനിന്നും നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് പാസായി കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൌണ്‍സില്‍ രജിസ്ട്രേഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് യൊഗ്യതാ പരീക്ഷ ഫെബ്രുവരി 24-ന് രാവിലെ 11 മുതല്‍ 12 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കഴിഞ്ഞ പരീക്ഷകളില്‍ പരാജയപ്പെട്ടവരും, ഹാജരാകാത്തവരും പരീക്ഷയ്ക്കുള്ള അപേക്ഷാഫോറവും ഹാള്‍ടിക്കറ്റ് ഫോറവും പൂരിപ്പിച്ച് ഫെബ്രുവരി പത്തിന് മുമ്പായി നഴ്സിങ് കൌണ്‍സില്‍ ആഫീസില്‍ ഹാജരാക്കണം. പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും ഹാള്‍ ടിക്കറ്റ് ഫോറവുംwww.keralanursingcouncil.org ല്‍ ലഭിക്കും.
Discussion about this post