ഇസ്ലാമാബാദ്: ഇന്ത്യ-പാക് ജലവിഭവ സെക്രട്ടറിമാരുടെ ചര്‍ച്ച റദ്ദാക്കി. ഈ മാസം 28, 29 തീയതികളില്‍ ഇസ്ലാമാബാദിലായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തുല്‍ബുല്‍ ജലപദ്ധതി, വൂളാര്‍ ബാറേജ് പ്രശ്നം എന്നിവയായിരുന്നു ചര്‍ച്ചാ വിഷയം. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കുമെന്നു പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചര്‍ച്ച റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഈ മാസം അവസാനം ജലവിഭവ സെക്രട്ടറി ഡി.വി. സിംഗ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണു ചര്‍ച്ച മാറ്റിവച്ചതെന്നാണ് ഇന്ത്യയുടെ വിശദീകരണം.
Discussion about this post