തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍കവര്‍ച്ച നടത്തി മുങ്ങി പൂനെയില്‍ കസ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ തിരുവനന്തപുരത്ത് എത്തിച്ചു. മുംബൈ- തിരുവനന്തപുരം വിമാനത്തിലാണ് രാവിലെ ഒന്‍പതു മണിയോടെ ഇയാളെ കേരള പോലീസ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ ബണ്ടിയെ കാണാന്‍ ജനങ്ങള്‍ തിക്കി തിരക്കി. ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ പുറത്തെത്തിച്ച് തയാറാക്കി നിര്‍ത്തിയിരുന്ന വാഹനത്തില്‍ കയറ്റിയത്. വിമാനത്താവളത്തിന് പുറത്തേക്ക് എത്തുമ്പോഴും ആള്‍ക്കൂട്ടത്തെ കാണുമ്പോഴും ബണ്ടി അക്ഷോഭ്യനായിരുന്നു.
നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഇയാളെ പിന്നീട് നന്ദാവനം എആര്‍ ക്യാമ്പിലെത്തിച്ചു. ഇവിടെ ഇയാളെ വിശദമായി ചോദ്യം ചെയ്യും. പിന്നീടായിരിക്കും തെളിവെടുപ്പിനുള്‍പ്പെടെ കൊണ്ടുപോകുക. ജനങ്ങള്‍ സംഘടിക്കാന്‍ സാധ്യതയുള്ളതിനാല്‍ എവിടേക്കാണ് ഇയാളെ കൊണ്ടുപോകുന്നതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നില്ല. പേരൂര്‍ക്കട പോലീസ് സ്റേഷനിലേക്കാണ് കൊണ്ടുപോകുന്നതെന്ന സൂചനയെ തുടര്‍ന്ന് ഇവിടെയും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും എത്തിയെങ്കിലും സുരക്ഷാതലവേദന ഒഴിവാക്കാന്‍ പോലീസ് ഇയാളെ നന്ദാവനം ക്യാമ്പിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ദക്ഷിണമേഖലാ എഡിജിപി എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും ബണ്ടിയെ ചോദ്യം ചെയ്യുക.
മോഷണത്തിനുശേഷം വാഹനത്തില്‍ സംസ്ഥാനം വിട്ട ബണ്ടി തമിഴ്നാട്ടില്‍ വെച്ച് പോലീസ് പിന്തുടരുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്ന് മിസ്തുബുഷി വാഹനം ഉപേക്ഷിച്ച് കര്‍ണാടകയിലേക്ക് കടന്നു. കേരള പോലീസ് അറിയിച്ചതനുസരിച്ച് കര്‍ണാടക പോലീസും പിന്തുടര്‍ന്നെങ്കിലും ഇയാള്‍ വിദഗ്ധമായി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍മാര്‍ഗം പൂനയില്‍ എത്തി. അവിടെനിന്ന് ഓട്ടോറിക്ഷയില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.45നു സമീപത്തെ സായ് എക്സിക്യൂട്ടീവ് ഹോട്ടലില്‍ എത്തിയ ബണ്ടി മുറി ആവശ്യപ്പെട്ടു. മുറി നല്‍കിയെങ്കിലും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറാണെന്നു വ്യക്തമായ മലയാളിയായ ലോഡ്ജ് ജീവനക്കാരന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയനെ ഫോണില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കേരള പോലീസ് പൂനെ സിറ്റി പോലീസ് കമ്മീഷണറുമായി ബന്ധപ്പെടുകയും ലോഡ്ജ് വളഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു. തിരുവനന്തപുരത്തു മോഷണക്കേസ് രജിസ്റര്‍ ചെയതതായി കേരള പോലീസ് അറിയിച്ചതിനെത്തുടര്‍ന്നു പൂന പോലീസ് ബണ്ടിയെ കോടതിയില്‍ ഹാജരാക്കാതെ കേരളത്തിനു കൈമാറുകയായിരുന്നു. സിആര്‍പിസി ആക്ട് പ്രകാരം കരുതല്‍ തടങ്കലിലാണു ലോഡ്ജില്‍ നിന്നു ബണ്ടിയെ പൂന പോലീസ് കസ്റഡിയില്‍ എടുത്തത്. തന്റെ ജീവിതം സിനിമയാക്കിയ ബോളിവുഡ് സംവിധായകന്‍ ദിബാകര്‍ ബാനര്‍ജിയെ കൊലപ്പെടുത്താനാണു തിരുവനന്തപുരത്തുനിന്നു കാര്‍ മോഷ്ടിച്ചതെന്നായിരുന്നു പ്രാഥമിക ചോദ്യം ചെയ്യലില്‍ ബണ്ടിയുടെ വെളിപ്പെടുത്തല്‍.
Discussion about this post