യാങ്കൂണ്‍: മ്യാന്‍മര്‍ വോട്ടെടുപ്പില്‍ തങ്ങള്‍ വിജയിച്ചതായി പട്ടാള അനുകൂലപാര്‍ട്ടി അവകാശപ്പെട്ടു. എണ്‍പത് സീറ്റുകളോളം നേടിയതായാണ് പാര്‍ട്ടിയുടെ അവകാശവാദം. ഇരുപത് വര്‍ഷത്തിനുള്ളില്‍ നടത്തിയ തെരഞ്ഞെടുപ്പിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ലമെന്റിലെ ഇരുപത്തിയഞ്ച് ശതമാനം സീറ്റുകള്‍ സൈനികനേതൃത്വം നിര്‍ദേശിക്കുന്നവര്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്. ഭൂരിപക്ഷം നിലനിര്‍ത്താന്‍ രണ്ട് പട്ടാള അനുകൂല പാര്‍ട്ടിക്കുമായി ഇരുപത്തിയാറ് ശതമാനം സീറ്റുകള്‍ നേടിയാല്‍ മതിയാകും.
Discussion about this post