തിരുവനന്തപുരം: എസ്.സി.ഇ.ആര്‍.ടി – കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ എന്നീ സ്ഥാപനങ്ങളിലെ കരാര്‍ നിയമനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന എഴുത്ത് പരീക്ഷ ഫെബ്രുവരി മൂന്ന്, ഒന്‍പത്, പത്ത് തീയതികളില്‍ മാറ്റമില്ലാതെ മുന്‍ നിശ്ചയിച്ച പട്ടിക പ്രകാരം നടക്കുമെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു. എഴുത്ത് പരീക്ഷ തടസപ്പെടുത്തുന്ന രീതിയിലുള്ള ഒരു പ്രതിഷേധവും പരീക്ഷാ കേന്ദ്രത്തിന് സമീപം പാടില്ലെന്ന് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിന് പോലീസ് സംരക്ഷവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
Discussion about this post