തിരുവനന്തപുരം: സ്വകാര്യമേഖലയിലെ നഴ്സിങ് ജീവനക്കാരുടെ ജോലിസമയം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ തെളിവെടുപ്പ് യോഗം ഫെബ്രുവരി എട്ടിന് രാവിലെ 10.30 ന് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ നടത്തും. തെളിവ് നല്‍കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍/വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് നേരിട്ട് ഹാജരായി തെളിവ് നല്‍കാം.
ജോയിന്റ് ലേബര്‍ കമ്മീഷണര്‍ (പി), ലേബര്‍ കമ്മീഷണറുടെ കാര്യാലയം, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ, തിരുവനന്തുപരം-33 വിലാസത്തിലോ ഇനിപ്പറയുന്ന ഇ-മെയില്‍ വിലാസങ്ങളിലോ ഫെബ്രുവരി എട്ടിന് മുമ്പ് അറിയിക്കാം[email protected], [email protected], [email protected], [email protected].
Discussion about this post