ചങ്ങനാശ്ശേരി: കോണ്‍ഗ്രസുമായി തുടര്‍ന്നുവന്ന ധാരണ അവസാനിപ്പിക്കാന്‍ എന്‍എസ്എസ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന മൃദുസമീപനം ഇനിയുണ്ടാവില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ് സംസ്ഥാന നേതൃയോഗമാണ് കോണ്‍ഗ്രസുമായുള്ള ധാരണ അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
2010 സെപ്റ്റംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍എസ്എസിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രത്യേക ദൂതന്‍ വിലാസ് റാവു ദേശ്മുഖും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ധാരണയുണ്ടാക്കിയത്. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും എന്‍.എസ്.എസ്സിനെ വഞ്ചിക്കുകയും സംഘടനയുടെ നിലപാടിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. ഇനി ചതിവ് പറ്റാതിരിക്കാന്‍ ശ്രദ്ധിക്കും. ഇനി കോണ്‍ഗ്രസ്സിനോട് പ്രശ്‌നാധിഷ്ഠിത പിന്തുണ മാത്രമാകും എന്‍എസ്.എസ്സിനെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട്ട് നായന്മാരുടെ വോട്ട് കൂടി നേടിയല്ല ജയിച്ചതെന്ന് പറയാന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിയുമോയെന്നും സുകുമാരന്‍ നായര്‍ വെല്ലുവിളിച്ചു.
Discussion about this post