തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളും നോമിനല്‍ റോളും വെബ് പോര്‍ട്ടലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷകളുമായി ഒത്തുനോക്കി ഹാള്‍ ടിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച് ചീഫ് സൂപ്രണ്ട് ഒപ്പിട്ടശേഷം ഫെബ്രുവരി അഞ്ചിന് മുന്‍പായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവരുടെ, വിവരം ഉടന്‍ പരീക്ഷാ ഓഫീസില്‍ അറിയിക്കണം.
എല്ലാ വിഷയങ്ങളുടെയും സി.ഇ, ഐ.ഇ സ്കോറുകള്‍ ഒരു കവറിലാക്കി ഫെബ്രുവരി 15-ന് മുന്‍പ് ഓഫീസിലേക്ക് രജിസ്റേര്‍ഡ് തപാലില്‍ അയയ്ക്കുകയും പരീക്ഷാ ഓഫീസിന്റെ നിശ്ചിത പോര്‍ട്ടലില്‍ മേല്‍ തീയതിക്ക് മുന്‍പ് അവ അപ്ലോഡ് ചെയ്യേണ്ടതുമാണ്. വിവിധ സ്കീമിലുള്ള പ്രായോഗിക പരീക്ഷകള്‍ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വ്യത്യസ്ത സ്കീമുകളില്‍ തന്നെ നടത്തേണ്ടതാണ്. പ്രാക്ടിക്കല്‍ ഇവാല്യുവേഷന്‍ സ്കോര്‍ ഷീറ്റുകള്‍ (ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന സ്കോര്‍ ഷീറ്റില്‍ തയ്യാറാക്കിയത്). അതത് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ ഓരോ വിഷയത്തിനും പ്രത്യേകം കവറിലാക്കി പരീക്ഷാ വിഭാഗത്തിലേയ്ക്ക് രജിസ്റേര്‍ഡ് തപാലായി അയക്കേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.
Discussion about this post