തിരുവനന്തപുരം: കെ.എ. റൗഫുമായുള്ള ബന്ധം തെളിഞ്ഞതിനെത്തുടര്‍ന്ന് ഡി.ഐ.ജി. എസ്. ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡി.ജി.പി. ശുപാര്‍ശ ചെയ്തു. ഡി.ഐ.ജി. ശ്രീജിത്തിനെതിരെ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഡി.ജി.പി. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍ റൗഫ് നടത്തിയ ഇടപെടലുകള്‍ നിരീക്ഷിച്ചപ്പോഴാണ് റൗഫുമായി ഡി.ഐ.ജി. ശ്രീജിത്ത് നിരന്തരം ബന്ധപ്പെട്ടിരുന്നതായി ഇന്‍റലിജന്‍റ്‌സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്. ഇതുസംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളും ഇന്‍റലിജന്‍റ്‌സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എസ്. ഗോപിനാഥ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചു. ഇതുസംബന്ധിച്ച് ശ്രീജിത്തിന്റെ മൊഴിയെടുത്തിരുന്നു. പോലീസിന്റെ അച്ചടക്കം ശ്രീജിത്ത് ലംഘിച്ചതായി ഗോപിനാഥ് ഡി.ജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് അച്ചടക്ക നടപടിക്ക് ഡി.ജി.പി. എസ്. ബാലസുബ്രമണ്യം ശുപാര്‍ശ ചെയ്തത്.
ഇപ്പോള്‍ തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ ജോയിന്‍റ് ഡയറക്ടറാണ് ശ്രീജിത്ത്.
Discussion about this post