ന്യൂഡല്‍ഹി: ബാലശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തണമോയെന്നു സുപ്രീം കോടതി പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇപ്പോള്‍ 18 വയസില്‍ താഴെയുള്ളവരാണ് ബാലശിക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഇത് 16 വയസാക്കി കുറയ്ക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ചു. ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി കേസില്‍ നിന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അവര്‍ ചെയ്യുന്ന കുറ്റത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. ജുവനൈല്‍ ആക്ടിലെ പ്രായ പൂര്‍ത്തിയാകാത്തവരുടെ നിര്‍വചനമാണ് കോടതി പരിഗണിക്കുക. ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
Discussion about this post