തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒ.ബി.സി. പോസ്റ്മെട്രിക് സ്കോളര്‍ഷിപ്പ് വിതരണ നടപടികള്‍ അവസാന ഘട്ടത്തിലായി. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇ ഗ്രാന്റ്സ് മുഖേന ഫെബ്രുവരി അഞ്ച് മുതല്‍ തുക ലഭ്യമായിത്തുടങ്ങും. എന്നാല്‍ ഏതാനും സ്ഥാപനങ്ങളില്‍ നിന്നും ഇനിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ സ്റേറ്റ്മെന്റ് ഇ ഗ്രാന്റ്സ് വഴി സമര്‍പ്പിച്ചിട്ടില്ല. സ്ഥാപനമേധാവികള്‍ ഫെബ്രുവരി 15 ന് മുമ്പ് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
Discussion about this post