തിരുവനന്തപുരം: കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികളില്‍ നിന്നും, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും 2013 -ലെ ‘നാഷണല്‍ അവാര്‍ഡ് ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍’ ന് അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിന് അപേക്ഷിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഈ രംഗവുമായി ബന്ധപ്പെട്ട് 10 വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചവരാകണം. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും പ്രതിഫലം പറ്റി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിഗത അവാര്‍ഡിന് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. സ്ഥാപനങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും, വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. അപേക്ഷ അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അവസാന തീയതി ഫെബ്രുവരി 25. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും ജില്ലാസാമൂഹ്യനീതി ഓഫീസറുടെ കാര്യാലത്തില്‍ നിന്നും സാമൂഹ്യനീതി വകുപ്പ് വെബ്സൈറ്റ് ആയ www.swd.kerala.gov.in ലും ലഭ്യമാണ്.
Discussion about this post