തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരായ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്/സ്പെഷ്യല്‍ പരീക്ഷകള്‍ പാസാകുന്നതിന് അനുവദിച്ചിട്ടുള്ള താല്ക്കാലിക ഇളവ് സമയപരിധി നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് 1985 ഡിസംബര്‍ 31നോ അതിനു മുമ്പോ സര്‍വീസില്‍ പ്രവേശിച്ചിട്ടുള്ള മേല്‍പ്പറഞ്ഞ വിഭാഗക്കാരെ ജനറല്‍ റൂളുകളുടെ റൂള്‍ 13 (എ)(എ) പ്രകാരം ഏകീകൃത, സ്പെഷ്യല്‍, ഡിപ്പാര്‍ട്ട്മെന്റല്‍ പരീക്ഷകള്‍ പാസാകുന്നതില്‍ നിന്നും നിലവിലുള്ള ഇളവ് 2013 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഒരുവര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.
1986 ജനുവരി ഒന്നിനും ശേഷവും സര്‍വീസില്‍ പ്രവേശിച്ചിട്ടുള്ള മേല്‍ വിഭാഗക്കാര്‍ക്ക് റൂള്‍13 (എ)(എ) പ്രകാരം പരീക്ഷകളില്‍ ഇളവ് നല്‍കിയിട്ടില്ല. എന്നാല്‍ കെ.എസ്.എസ്.ആറിന്റെ 13 എ (2) ല്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളുടെയും റൂള്‍ 13 എ(1)(എ) യും അനുസരിച്ച് അവര്‍ക്കും ഇളവിന് അവകാശമുണ്ട്. വിശദവിവരങ്ങള്‍ പി.ആര്‍.ഡി. വെബ്സൈറ്റില്‍.
Discussion about this post