തിരുവനന്തപുരം: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലുള്‍പ്പെടെ വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ വ്യാജ അംഗത്വം കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി തൊഴില്‍ പുനരധിവാസ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ നിയമസഭയെ അറിയിച്ചു. കര്‍ഷക തൊഴിലാളികള്‍ക്കായി നല്‍കിവരുന്ന പെന്‍ഷന്‍ 2012 ഡിസംബര്‍ 31 വരെയുള്ളത് കൊടുത്ത് തീര്‍ത്തുകഴിഞ്ഞു. ഇതിനായി ഈ വര്‍ഷം 273 കോടി രൂപ ചിലവഴിച്ചതായും മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു.
നിയമസഭയില്‍ കെ. കുഞ്ഞിരാമന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ സംസ്ഥാനത്താ കമാനം 23 ലക്ഷത്തോളം പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. അസംഘടിത മേഖലയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ബോര്‍ഡാണിത്. ബോര്‍ഡിന്റെ സാമ്പത്തിക സ്രോതസ്സ് വിപുലപ്പെടുത്തുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും വേണ്ടി ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളി പെന്‍ഷന് പുറമെ അംഗങ്ങള്‍ക്ക് വിതരണം ചെയ്തുവരുന്ന മറ്റ് ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നതനുസരിച്ച് സര്‍ക്കാര്‍ ഈ കാര്യം പരിഗണിക്കുന്നതാണ്. ഇടനിലക്കാരെ ഒഴിവാക്കി യഥാര്‍ത്ഥ കര്‍ഷകതൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post