തിരുവനന്തപുരം: 2012-13 വര്‍ഷത്തെ ഗവണ്‍മെന്റ് അംഗീകൃത ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകളുടെ പ്രവേശനം ലഭിച്ചവരുടെ പട്ടിക ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലും, ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റിലും, അതത് ആയൂര്‍യേദ കോളേജുകളിലും പ്രസിദ്ധീകരിച്ചു.
ലിസ്റില്‍ പേരുളള വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് അലോട്ട് ചെയ്തിരിക്കുന്ന കോളേജുകളില്‍ ഫെബ്രുവരി 18 മുതല്‍ 25 വരെ തീയതികളില്‍ പ്രവേശനം തേടാം. പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികള്‍ അവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി., കോഴ്സ് ഫീസ് തുടങ്ങിയവ സഹിതം ഹാജരാകേണ്ടതാണ്. ക്ളാസുകള്‍ ഫെബ്രുവരി 25 ന് ആരംഭിക്കും.
Discussion about this post