തിരുവനന്തപുരം: മലയാളചലചിത്ര രംഗത്തെ സമഗ്രസംഭാവനക്കുള്ള ഈ വര്‍ഷത്തെ ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിനു മുതിര്‍ന്ന സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. എം.കെ അര്‍ജുനന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണം ചെയ്യുന്നതിനോടൊപ്പം തന്നെ ജെ.സി. ഡാനിയേല്‍ പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. ഒരുലക്ഷം രൂപയുടെ പുരസ്കാരതുക ഈ വര്‍ഷം വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മലയാള സിനിമാരംഗത്ത് അപൂര്‍വ റിക്കോര്‍ഡുകള്‍ക്ക് ഉടമയായ ശശികുമാറിന്റെ നേട്ടങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രേംനസീര്‍-ഷീല താരജോടികളെ ഉള്‍പ്പെടുത്തി ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത റിക്കോര്‍ഡിനുടമയാണ് ശശികുമാര്‍. ഇതുകൂടാതെ ഏറ്റവും കൂടുതല്‍ സിനിമകള്‍ (141) സംവിധാനം ചെയ്തതിനുള്ള ലോകറിക്കോര്‍ഡും ഇദ്ദേഹത്തിനാണ്.
Discussion about this post