തിരുവനന്തപുരം: രബീന്ദ്രനാഥടാഗോറിന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രബീന്ദ്രോല്‍സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 ന് നെയ്യാറ്റിന്‍കര കരിനട ആശ്രയ ഹാളിലാണ് പരിപാടികള്‍. 17 ന് ഉച്ചയ്ക്ക്ശേഷം എല്‍.പി., യു.പി., ഹൈസ്കൂള്‍, വിഭാഗം കുട്ടികള്‍ക്കായി പദ്യപാരായണ മത്സരം, ഗീതാഞ്ചലി കാവ്യാര്‍ച്ചന എന്നിവ നടക്കും. വൈകീട്ട് നാലിന് വെളളായണി അര്‍ജുനന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ടാഗോര്‍ അനുസ്മരണ സെമിനാര്‍ കവയിത്രി ബി. സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ.ഡി.ജി.പി.യും എഴുത്തുകാരിയുമായ ഡോ. ബി. സന്ധ്യ മുഖ്യപ്രഭാഷണവും ഇന്‍ഫര്‍മേഷന്‍ – പബ്ളിക്റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എ. ഫിറോസ് ടാഗോര്‍ അനുസ്മരണവും നിര്‍വ്വഹിക്കും. സെമിനാറില്‍ അഖിലേന്ത്യാ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍നായര്‍, ബംഗാളി അസോസിയേഷന്‍ പ്രസിഡന്റ് ശിബപാദപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.ഷൈന്‍, ആശാന്‍ അക്കാഡമി സെക്രട്ടറി കെ.പി. സുശീലന്‍, ഗ്രന്ഥശാലാസംഘം ജില്ലാ സെക്രട്ടറി പി.കെ. രാജ്മോഹന്‍, ആശ്രയ ഭാരവാഹികളായ അയണിത്തോട്ടം കൃഷ്ണന്‍നായര്‍, എന്‍.കെ. രഞ്ജിത്ത് എന്നിവര്‍ സംസാരിക്കും. തിരുവനന്തപുരം യുഗസന്ധ്യകലാസമിതി ആറിന് ടാഗോര്‍ കൃതിയെ ആസ്പദമാക്കി ‘കര്‍ണ്ണന്‍’ എന്ന വില്‍പ്പാട്ട് അവതരിപ്പിക്കും. ചടങ്ങിനോടനുബന്ധിച്ച് ബംഗാളി അസോസിയേഷന്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
Discussion about this post