തിരുവനന്തപുരം: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനുളള എന്‍ട്രികള്‍ ഫെബ്രുവരി 20 വരെ സമര്‍പ്പിക്കാമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. 2012 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേക്ഷണം ചെയ്തതതോ സെന്‍സര്‍ ചെയ്തതോ ആയ പ്രോഗ്രാമുകളും ഇതേ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷാഫോറവും നിബന്ധനകളുംwww.keralafilm.comവെബ്സൈറ്റില്‍ നിന്നോ ഓഫീസില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2013 ഫെബ്രുവരി 20 വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി അക്കാദമി ഓഫീസില്‍ സമര്‍പ്പിക്കണം.
Discussion about this post