ന്യുഡല്‍ഹി: 48 മണിക്കൂര്‍ പണിമുടക്കില്‍ രാജ്യം നിശ്ചലമാകും. 15,000 മുതല്‍ 20,000 കോടി രൂപയുടെ വരെ സാമ്പത്തിക നഷ്ടം രാജ്യത്തിന് ഉണ്ടാക്കുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ സാമ്പത്തിക രംഗം തളര്‍ച്ചയിലായിരിക്കുന്ന സമയത്ത് പണിമുടക്ക് കൂടി വരുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക നില താഴേക്ക് കൂപ്പുകുത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഗതാഗതം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഉല്‍പ്പാദനം തുടങ്ങി വിവിധ മേഘലകളിലെ തൊഴിലാളികള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ബാങ്കിങ് മേഘല പൂര്‍ണ്ണമായും തടസ്സപ്പെടുന്നതിനാല്‍ രണ്ടു ദിവസം കൊണ്ട് രാജ്യത്തു നടക്കേണ്ട കോടികളുടെ പണമിടപാടുകള്‍ തടസ്സപ്പെടും. നെറ്റ് ബാങ്കിങ്, എടിഎം തുടങ്ങിയ സേവനങ്ങളെ പോലും സമരം ബാധിക്കും. വ്യാപാര വാണിജ്യ മേഘലകള്‍ പൂര്‍ണ്ണമായും തടസ്സപ്പെടും. രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് ആക്കം നല്‍കുന്ന ഐടി മേഘലയെ പണിമുടക്ക് കാര്യമായി തന്നെ ബാധിക്കും.
Discussion about this post