തൃശൂര്‍: ഈവര്‍ഷത്തെ തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ ഭൂമിപൂജയും കാല്‍നാട്ടു കര്‍മവുംപൂരം പ്രദര്‍ശനനഗരിയില്‍ നടന്ന ചടങ്ങില്‍ പി. സി. ചാക്കോ എംപി നിര്‍വഹിച്ചു.തേറ മ്പി ല്‍ രാമകൃഷ്ണന്‍ എം എല്‍എ, മേയര്‍ ഐ.പി. പോള്‍, ബിജെപി ജില്ലാ പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, തൃശൂര്‍ റേ ഞ്ച് ഐജി എസ്. ഗോപിനാഥ്, കോര്‍പറേഷന്‍ കൌണ്‍ സിലര്‍മാരായ രാജന്‍ പല്ലന്‍, പി. സരളാ ദേവി, പ്രഫ. അന്നം ജോണ്‍, ബൈജു വര്‍ഗീസ്, മുന്‍ മേയര്‍മാരായ ജോസ് കാട്ടൂക്കാരന്‍, കെ.രാധാകൃഷ്ണന്‍, മുന്‍ നഗരസഭാ ധ്യക്ഷ എന്‍. സരസ്വതി ടീച്ചര്‍, ജി. മഹാദേവന്‍, ദേവസ്വം ഭാരവാഹികളായ പ്രഫ.എം. മാധവന്‍കുട്ടി, കെ. മനോഹരന്‍, കെ. സതീഷ്, സി. വിജയന്‍, എ.രാമചന്ദ്രന്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി അനുമതി നല്കിയശേഷമാണ് കാല്‍നാട്ടുകര്‍മം നടന്നത്.
തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ സുവര്‍ണ ജൂബിലി പതിപ്പാണ് ഏപ്രില്‍ ഒന്നുമുതല്‍ മേയ് 22 വരെ അരങ്ങേറുന്നത്. പൂരത്തിനു മുമ്പായി ശക്തന്‍നഗറില്‍ സ്ഥാപിക്കുന്ന ശക്തന്‍തമ്പുരാന്റെ വെങ്കലപ്രതിമയുടെ ശില്പി കുന്നുവിള എം. മുരളിക്കു പ്രതിഫലത്തുകയുടെ രണ്ടാംഘട്ടം ചടങ്ങിനുശേഷം പി.സി. ചാക്കോ കൈമാറി.
പാറമേക്കാവ് ക്ഷേത്രം മേല്‍ശാന്തി മുണ്േടര് ശ്രീധരന്‍ നമ്പൂതിരി ഭൂമിപൂജ നിര്‍വഹിച്ചു. ഏപ്രില്‍ 21നാണ് ഈ വര്‍ഷത്തെ തൃശൂര്‍ പൂരം
Discussion about this post