ട്യൂണിസ്: ടുണീഷ്യന്‍ പ്രധാനമന്ത്രി ഹമാദി ജെബാലി രാജിവെച്ചു. പ്രതിപക്ഷനേതാവ് ചോക്രി ബെലെയ്ദിന്റെ കൊലപാതകത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന സര്‍ക്കാറിനുപകരം പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് രാജി.
ഫിബ്രവരി 6ന് ബെലെയ്ദ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അരങ്ങേറിയ വന്‍പ്രതിഷേധം ടുണീഷ്യന്‍ സഖ്യസര്‍ക്കാറിന്റെ അധികാരനഷ്ടത്തിലാണ് കലാശിച്ചത്. സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ സ്ഥാനമൊഴിയുമെന്ന് പറഞ്ഞിരുന്നു. പ്രധാനമന്ത്രി രാജിവെക്കരുതെന്നാണ് സഖ്യസര്‍ക്കാര്‍ രൂപവത്കരണശ്രമത്തില്‍ പങ്കാളികളായ പാര്‍ട്ടികളുടെ ആഗ്രഹമെന്ന് ഇന്നഹ്ഡാ പാര്‍ട്ടിനേതാവ് റാച്ചദ് ഘന്നൗച്ചി തിങ്കളാഴ്ച പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ജെബാലിയുടെ രാജി.
Discussion about this post