ഹൈദരാബാദ്: ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ മൂന്നു സ്ഫോടനങ്ങളില്‍ 17 പേര്‍ മരിച്ചു. 50 ലേറെപ്പേര്‍ക്കു പരിക്കേറ്റു. തീവ്രവാദി ആക്രമണമാണെന്നു സംശയിക്കുന്നുണ്െടങ്കിലും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദി സംഘടനയും ഏറ്റെടുത്തിട്ടില്ല. തിരക്കേറിയ ദില്‍സുക് നഗര്‍ ബസ്സ്റാന്‍ഡിനു സമീപമുള്ള വാണി ജ്യകേന്ദ്രത്തിലാണു രാത്രി 7.01 ഓടെ ആദ്യസ്ഫോടനമുണ്ടാ യത്. തുടര്‍ന്ന് സമീപ ഭാഗങ്ങളില്‍ അഞ്ചു മിനിറ്റിനുള്ളില്‍ രണ്ടാമതും 15 മിനിറ്റിനുള്ളില്‍ മൂന്നാമതും സ്ഫോടനങ്ങളുണ്ടായി. കൊണാര്‍ക്ക് തിയറ്ററിനു സമീപം ഒരു വഴിയോര ഭക്ഷണശാലയിലാണു രണ്ടാ മതു സ്ഫോടനമുണ്ടായത്. ഇതോടെ ജനങ്ങള്‍ പരക്കംപാഞ്ഞു. പിന്നീടു വെങ്കിടാദ്രി തിയറ്ററിനു സമീപവും സ്ഫോടനമുണ്ടായി.
വാണിജ്യകേന്ദ്രത്തില്‍ പൊട്ടിത്തെറിച്ചതു മോട്ടോര്‍ സൈക്കിളില്‍ സൂക്ഷിച്ചിരുന്ന ബോംബാണെന്നു പോലീസ് അറിയിച്ചു. ചോറ്റുപാത്രത്തി ല്‍ സൂക്ഷിച്ചിരുന്ന ബോംബാണു കോണാര്‍ക്കു തിയറ്ററിനു സമീപമുള്ള ഭക്ഷണശാലയില്‍ പൊട്ടിത്തെറിച്ചതെന്നു കരുതുന്നു. ആദ്യ സ്ഫോടനത്തെത്തുടര്‍ന്നു ജനം പരക്കം പായുന്നതിനിടെയാണു തുടര്‍ച്ചയായി രണ്ടു സ്ഫോടനങ്ങള്‍ കൂടിയുണ്ടായത്. പ്രദേശത്തുനിന്ന് ആളുകളെ പോലീസ് ഒഴിപ്പിക്കുകയാണ്. വളരെ ഇടുങ്ങിയ വഴികളുള്ള തിരക്കേറിയ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വളരെ ദുഷ്കരമായി. പരിക്കേറ്റവരെ ഉസ്മാനിയ ജന റല്‍ ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഉസ്മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. 2007 ഒക്ടോബര്‍ 25നുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ ഹൈദരാബാദില്‍ 42 പേര്‍ മരിച്ചിരുന്നു.
ഹൈദരാബാദില്‍ തീവ്രവാദി ആക്രമണത്തിനുള്ള സാധ്യതയുള്ളതായി രണ്ടുദിവസം മുമ്പു കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഡല്‍ഹിയില്‍ അറിയിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം ഉടന്‍തന്നെ സംഭവസ്ഥലത്തെത്തി. ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു സംസ്ഥാനത്ത് സുരക്ഷാസംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ചു. സ്ഫോടനം നടന്ന ഭാഗത്തെ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ജാം ചെയ്തിട്ടുണ്ട്. ഡിജിപി വി. ദിനേശ് റെഡ്ഡിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വന്‍പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. നഗരം മുഴുവന്‍ അരിച്ചുപെറുക്കി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അതിയായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിനു രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചു. ഉത്തരവാദികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post