ന്യൂഡല്‍ഹി: മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി നല്‍കാന്‍ കേന്ദ്രസാംസ്‌കാരിക വകുപ്പ് തീരുമാനിച്ചു. ഇതിനു വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്രസാംസ്‌കാരിക മന്ത്രി ചന്ദ്രേഷ് കുമാരി കടോജ് അറിയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷന്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതിയും ഇതുസംബന്ധിച്ചു ശുപാര്‍ശ ചെയ്തു.
ഭാഷാവിദഗ്ധസമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉപസമിതിയും തീരുമാനത്തിന് അനുകൂലമാണ്. ഇനി വേണ്ടതു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രമാണ്. ശുപാര്‍ശ കേന്ദ്രമന്തിസഭയ്ക്ക് അയച്ചു. തീരുമാനം ഉടനുണ്ടാകും.
Discussion about this post