Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

പൊങ്കാലയിലെ വേദാന്തദര്‍ശനം

by Punnyabhumi Desk
Feb 25, 2013, 03:04 pm IST
in സനാതനം

സത്യാനന്ദപ്രകാശം

ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

abtt1കര്‍മ്മയോഗദര്‍ശനം
സേവനാദര്‍ശന പരിശീലനം പൊങ്കാല ഇടുന്ന അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും  മാത്രമല്ല ഏവര്‍ക്കും ലഭിക്കുന്നു എന്നതാണ് ആറ്റുകാല്‍ പൊങ്കാലയുടെ സവിശേഷത. പത്തുദിവസത്തെ ഉത്സവമാണ് ആറ്റുകാലമ്പലത്തില്‍ ഈ അവസരത്തില്‍ നടക്കുന്നത്. അതിലെ ഒന്‍പതാം ദിവസമാണ് പൊങ്കാല. പത്താം ദിവസം ഗുരുസിയോടെ ഉത്സവപരിപാടികള്‍ സമാപിക്കും. ആറ്റുകാലമ്പലത്തില്‍ ഉത്സവമടുക്കുമ്പോള്‍ തന്നെ നാടെങ്ങും. ഉത്സവതിമിര്‍പ്പില്‍ ആറാടുവാനാരംഭിക്കും. സ്വന്തം ഭവനങ്ങളെല്ലാം ശുദ്ധീകരിച്ചു അലങ്കരിക്കുക; റോഡുകളും പരിസരങ്ങളുമെല്ലാം വൃത്തിയാക്കുക; കുരുത്തോലയും കൊടിത്തോരണങ്ങളും കുലവാഴകളും കൊണ്ട് അലങ്കരിക്കുക മുതലായ കാര്യങ്ങളില്‍ ഏവരും വ്യാപൃതരാകും. അമ്പലത്തിലേക്കു ഭക്തജനപ്രവാഹം വര്‍ദ്ധിക്കുന്നതോടെ തണ്ണീര്‍പന്തലുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. കമനീയ വിളക്കുകെട്ടുകാഴ്ചകള്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുവാദ്യമേളങ്ങളുടെ അകമ്പടിയോടെ അമ്പലത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കും. പൊങ്കാലത്തലേന്ന് എല്ലായിടവും കലാപരിപാടികള്‍ സംഘടിപ്പിക്കപ്പെടും. നാട്ടിലെ സകലമാന ആള്‍ക്കാരും ഒന്നു ചേര്‍ന്നാണ് ഇതെല്ലാം ആഘോഷപൂര്‍ണ്ണമായി നിര്‍വഹിക്കുന്നത്. ജാതിയുടെയും സമ്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും രാഷ്ട്രീയ വ്യത്യാസങ്ങളുടെയും ഭേദഭാവനകളെല്ലാം അതില്‍ അലിഞ്ഞുപോകുന്നു. തികഞ്ഞസമത്വവും സാഹോദര്യവും സേവനസന്നദ്ധതയും ഹൃദയങ്ങളെ നിറയ്ക്കുന്ന മുഹൂര്‍ത്തങ്ങളാണത്. പൊങ്കാലയിടാന്‍ അമ്പലത്തിലേക്കു  പൂജാദ്രവ്യങ്ങളുമായി വരുന്ന ഭക്തജനങ്ങള്‍ക്ക് സൗജന്യമായി യാത്രാസൗകര്യമൊരുക്കുന്ന ബസ്സുടുമകളും ടെംമ്പോ ജീപ്പ് ടാക്‌സി ഉടമകളും ആട്ടോറിക്ഷാ തൊഴിലാളികളും സന്നദ്ധസേവകരും ധാരാളമുണ്ട്. പൊങ്കാലകഴിഞ്ഞ് മടങ്ങുന്ന വേളയിലും സേവനസന്നദ്ധരായി ആയിരക്കണക്കിനു വാഹനങ്ങള്‍ അണിനരിക്കും. ഭക്തജനങ്ങള്‍ക്കും സന്നദ്ധ സേവകര്‍ക്കുമായി ഭക്ഷണമൊരുക്കി വിതരണം ചെയ്യുന്ന സംഘങ്ങളും അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കും. ആതുരശുശ്രൂകള്‍ വാളണ്ടിയര്‍മാര്‍ തുടങ്ങിയ മണ്ഡലങ്ങളിലും അനേകംപേര്‍ ഈ ദിവസങ്ങളില്‍ സജീവമായി സേവനമര്‍പ്പിക്കും. എല്ലാറ്റിനും സുരക്ഷ ഒരുക്കിക്കൊണ്ട് പോലീസ് സേന നിതാന്ത ജാഗ്രതയോടെ നിലകൊള്ളും. സ്വന്തം കഴിവുകളെ ആറ്റുകാലമ്മയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുന്ന മഹായജ്ഞമാണ് ഇവിടെ നടക്കുന്നത്. ഇങ്ങനെ കര്‍മ്മയോഗത്തിന്റെ ഉദാത്തമായ പരിശീലനക്കളരിയാണ് ആറ്റുകാല്‍ പൊങ്കാല.

ഹൃദയവികാസം
അടുത്ത വര്‍ഷത്തെ പൊങ്കാലയില്‍ പങ്കെടുക്കാനുള്ള സങ്കല്പവുമായാണ് ഓരോ കൊല്ലവും ഭക്തജനങ്ങള്‍ പൊങ്കാല കഴിഞ്ഞു മടങ്ങുന്നത്. ഓരോരുത്തരുടെ ഹൃദയത്തിലും ആറ്റുകാല്‍ പൊങ്കാല ഉളവാക്കുന്ന നിര്‍വൃതി ്അത്രകണ്ടു പ്രചണ്ഡവും പവിത്രവുമായിരിക്കുന്നു. അതിനു കാരണവുമുണ്ട്. ദേവീപാദങ്ങളിലുള്ള സമ്പൂര്‍ണ്ണസമര്‍പ്പണം മനസ്സിനെ വിശ്വത്തെക്കാള്‍ വലുതാക്കുന്നു. പ്രപഞ്ചം മുഴുവന്‍ തന്റെ ഹൃദയത്തിലിരിക്കുന്നതായി അപ്പോള്‍ ഭക്തജനങ്ങള്‍ക്ക് അനുഭവിക്കാനാകുന്നു. പിന്നെ ഒന്നിനോടും അകലങ്ങളില്ല. ഒന്നിനെയും വെറുക്കാനാവുകയില്ല. എല്ലാം താന്‍തന്നെയാണെന്ന അനുഭവം പ്രത്യക്ഷമായിത്തീരും. അന്നാള്‍വരെ മനസ്സിനെ കലുഷിതമാക്കിയിരുന്ന കാമക്രോധാദികള്‍ അതോടെ അസ്തമിക്കും. ഹൃദയം ആനന്ദപൂര്‍ണ്ണമായിത്തീരാന്‍ കാരണം പിന്നെ വേറേ വേണ്ട. തനിക്കുണ്ടായിരിക്കുന്ന കഴിവുകള്‍ പരിധിയില്ലാതെ വര്‍ദ്ധിക്കുന്നത് അപ്പോള്‍ തിരിച്ചറിയാനാകും. സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കുവേണ്ടി ഈശ്വരദത്തമായ കഴിവുകളെ ദുര്‍വിനിയോഗം ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഒന്നും നേടുന്നില്ല എന്നുമാത്രമല്ല സ്വന്തം ചിത്തത്തെ മലീമസമാക്കി കഴിവുകളെ നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത്. എന്നാല്‍ ദേവീപാദങ്ങളില്‍ സമര്‍പ്പിതമായ സേവനമാക്കി സ്വസാമര്‍ത്ഥ്യത്തെ വിനിയോഗിക്കുന്നവര്‍ ദേവിയുടെ അനന്തമായ ശക്തിവിശേഷങ്ങളുടെ വിഹാരരംഗമായി സ്വയം വളരുന്നു. സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും ഫലം തളര്‍ച്ചയും നിസ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്റെയും ഫലം തളര്‍ച്ചയും നിസ്വാര്‍ത്ഥതയുടെയും അഹങ്കാരരാഹിത്യത്തിന്റെയും ഫലം നിസ്സീമമായ വളര്‍ച്ചയുമാകുന്നു. അതാണു ആറ്റുകാല്‍ പൊങ്കാലയുടെ വരദാനം.

abtt-0-sliderപൊങ്കാലയിലെ വേദാന്തദര്‍ശനം
പരമാത്മ ശക്തിസ്വരൂപമായ ദേവിയുടെ പാദങ്ങളില്‍ ഓരോവ്യക്തിയും തന്നെത്തന്നെ സമര്‍പ്പിക്കുന്നതാണ് ആറ്റുകാല്‍പൊങ്കാല. അതു ബ്രഹ്മാനന്ദപ്രാപ്തിക്കു കാരണമായിത്തീരുന്നു. ജീവജാലങ്ങള്‍ക്കെല്ലാം സ്ഥൂലം സൂക്ഷ്മം കാരണം എന്നുമാണു ശരീരങ്ങളും ആത്മാവുമുണ്ടെന്നു വേദാന്തശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട്. സൂക്ഷ്മമായി പഠിച്ചാല്‍ ആത്മാവാണ് ജീവനുള്ളവയെല്ലാം. സ്ഥൂല സൂക്ഷ്മ കാരണശരീരങ്ങള്‍ ആത്മാവിനെ ബന്ധിക്കുന്ന ഉപാധിമാത്രമാണ്. ജനനമരണങ്ങളോ രോഗവാര്‍ദ്ധക്യങ്ങളോ ഇല്ലാത്ത ആത്മാവാണു ഞാനെന്ന സത്യം ജീവന്മാര്‍ മറന്നുപോകുന്നത് ശരീരബന്ധനത്താലാണ്. മരണഭയവും രോഗാദിക്ലേശങ്ങളും അതിന്റെ ഫലമാകുന്നു. ജീവിതം പലപ്പോഴും പലര്‍ക്കും ദുഃസഹമായിത്തോന്നുന്നത് ശരീരമാണു ഞാനെന്ന തെറ്റിദ്ധാരണ മൂലമാണ്. അജ്ഞാനജന്യമായ ആ ബന്ധനം അകന്നാലേ ദുഃഖവിമുക്തിയുണ്ടാവുകയുള്ളൂ. ആത്മാനന്ദം പ്രകാശിക്കുന്നതും അപ്പോള്‍ മാത്രമാണ്. അതിനുതകുന്ന കരുത്തുള്ള സാധനാപദ്ധതിയാണു പൊങ്കാല.

ഞാന്‍ സ്ഥൂലശരീരമല്ല; സൂക്ഷ്മശരീരംമല്ല; കാരണശരീരവുമല്ല മറിച്ച് അതിനെയെല്ലാം നിര്‍മ്മിച്ച് അവയുടെ ഉള്ളിലിരുന്ന് അവയെ പ്രവര്‍ത്തിപ്പിക്കുന്ന സച്ചിദാനന്ദസ്വരൂപമായ ആത്മാവാണു ഞാന്‍ എന്ന തത്ത്വാനുഭൂതിയാണു പൊങ്കാലയുടെ മുഖ്യപ്രയോജനം. അതിനുള്ളമാര്‍ഗ്ഗം സ്ഥൂലസൂക്ഷ്മകാരണ ശരീരങ്ങളെ പ്രകൃതി സ്വരൂപിണിയായ ജഗന്മാതാവിനുതന്നെ സമര്‍പ്പിക്കുകയാകുന്നു. സ്ഥൂലപഞ്ചഭൂത നിര്‍മ്മിതമാണ് സ്ഥൂലശരീരം. സൂക്ഷ്മശരീരമാകട്ടെ സൂക്ഷ്മപഞ്ചഭൂത നിര്‍മ്മിതവും കാരണശരീരം അജ്ഞാനവുമാകുന്നു. അവയെ ദേവീപാദത്തില്‍ സമര്‍പ്പിക്കുന്ന, യജ്ഞകര്‍മ്മമാണു പൊങ്കാല. ശരീരത്തെ അപ്പാടെ സമര്‍പ്പിക്കാന്‍ പ്രായോഗികമായി സാദ്ധ്യമല്ല. അതിനുപകരമാണ് അപ്രകാരം സമര്‍പ്പിച്ചു പ്രതീകാത്മകമായി പൊങ്കാല സമര്‍പ്പിക്കുന്നത്. പൃഥ്വി അഥവാ ഭൂമി, അപ്പ് അഥവാ ജലം, തേജസ്സ് അഥവാ അഗ്നി, വായു, ആകാശം എന്നിവയാണു പഞ്ചഭൂതങ്ങള്‍. സ്ഥൂലശരീരത്തില്‍ പഞ്ചീകൃതമായ സ്ഥൂലപഞ്ചഭൂതങ്ങളും സൂക്ഷ്മശരീരത്തില്‍ അപഞ്ചീകൃതമായ സൂക്ഷ്മഭൂതങ്ങള്‍ അഥവാ ഭൂതതന്മാത്രകളും അടങ്ങിയിരിക്കുന്നു. പൊങ്കാലയില്‍ അവയെല്ലാം ഉള്‍ക്കൊണ്ടിരിപ്പുണ്ട്. പൊങ്കാലക്കലത്തിലും അരി, നാളികേരം മുതലായവയിലും പൃഥ്വീതത്ത്വമടങ്ങിയിരിക്കുന്നു. ശര്‍ക്കരയിലും പഴത്തിലും വേവിക്കുന്നത്. വായുതത്ത്വും പാകക്രിയയ്ക്കു സഹായകമായും അരിനാളികേരം മുതലായവയുടെ ഭാഗമായും കുടികൊള്ളുന്നു. സര്‍വവ്യാപിയായ ആകാശതത്ത്വം പൊങ്കാലയ്്ക്കുള്ളില്‍ എല്ലാറ്റിലുമായി വ്യാപിച്ചിരിക്കുന്നു. അങ്ങനെ പൊങ്കാലയിട്ട് നിവേദിക്കുമ്പോള്‍ പഞ്ചഭൂതസമര്‍പ്പണം പൂര്‍ണ്ണമാകുന്നു. സ്വന്തം സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളെ പൊങ്കാലയായി അമ്മയ്ക്കു സമര്‍പ്പിക്കുമ്പോള്‍ അവശേഷിക്കുന്നത് ആത്മാവുമാത്രം. ആനന്ദസ്വരൂപമായ ആത്മാവെന്നു ഞാനെന്ന അനുഭവമാണ് പൊങ്കാല സമര്‍പ്പണത്തിന്റെ നിര്‍വൃതി.

പൊങ്കാലയിലൂടെ സ്ഥൂല സൂക്ഷ്മകാരണ ശരീരങ്ങളെ ദേവിക്കു സമര്‍പ്പിക്കുമ്പോള്‍ പൊങ്കാലയില്‍ പങ്കെടുത്ത ഭക്തജനങ്ങളുടെ ശരീരവും മനസ്സും ബുദ്ധിയും പ്രാണങ്ങളും ദേവീ സാന്നിദ്ധ്യത്താല്‍ ശുദ്ധമായിത്തീരുന്നു. രോഗങ്ങള്‍ അതോടെ ഒന്നൊന്നായി അകന്നുപോകുന്നു. ശാരീരികവും മാനസികവുമായ ദൗര്‍ബല്യങ്ങള്‍ ഇല്ലാതായിത്തീരുന്നു. ദയസന്ത്രാസാദികള്‍ ഒഴിഞ്ഞുപോകുന്നു. വിജയം എല്ലാമണ്ഡലത്തിലും കൈവരുന്നു. ആയുരാരോഗ്യസൗഖ്യം അനായാസേന ലഭിക്കുന്നു. അഭീഷ്ടങ്ങളെയെല്ലാം സാധിക്കുകയും ചെയ്യുന്നു. ഇവയെല്ലാം സംഭവിക്കുന്നത് ദേവീസാന്നിദ്ധ്യലബ്ധികൊണ്ടാണ്. പൂര്‍ണ്ണബ്രഹ്മത്തിന്റെ ശക്തിവിശേഷങ്ങളെല്ലാം തന്നില്‍ പ്രകാശിക്കുന്നത് അനുഭവവേദ്യമായിത്താരുന്നതും അപ്പോഴാണ്. ഓരോരുത്തുരുടെയും മനസ്സിന്റെ ഏകാഗ്രതയും ഭക്തിയും സമര്‍പ്പണവുമനുസരിച്ചായിരിക്കും അവയെല്ലാം കൈവരുക. ഇങ്ങനെ സമ്പൂര്‍ണ്ണ ജീവിതവിജയം നേടിയ അനേകരുടെ അനുഭവങ്ങള്‍ ഇതിനുസാക്ഷ്യം വഹിക്കുന്നു.

യജ്ഞഫലം
ആറ്റുകാല്‍ പൊങ്കാല ആണ്ടുതോറും നടന്നുവരുന്ന മഹായജ്ഞമാണ്. അനേകലക്ഷം അമ്മമാര്‍ ആമഹായജ്ഞത്തില്‍ മുഖ്യമായ സമര്‍പ്പണകര്‍മ്മം നിര്‍വഹിക്കുന്നു. നാട്ടുകാരും ഭക്തജനങ്ങളുമായി അനേകലക്ഷം പുരുഷന്മാര്‍ ഈ മഹായജ്ഞത്തിന്റെ വിജയത്തിനുവേണ്ടുന്ന സേവനകര്‍മ്മങ്ങള്‍ ചെയ്യുന്നു. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ മോഹവലയങ്ങളോ പ്രചാരണപരിപാടികളോ ഇതിന്റെ പിന്നിലില്ല. നിര്‍ബന്ധത്തിനുവഴങ്ങിയല്ല ആരും ഇതില്‍ പങ്കെടുക്കുന്നത്. എല്ലാം സ്വന്തം ഹൃദയത്തിനുള്ളില്‍നിന്നു ജനിക്കുന്ന പ്രേരണമാത്രം. അതിനാണു ഭക്തിയെന്നുപറയുന്നുത്. ലോകമാതാവിന്റെ സങ്കല്പത്തില്‍ ആ തിരുമുറ്റത്ത് ഒരുമിച്ചുകൂടുവാനും പൊങ്കാല നൈവേദ്യത്തിലൂടെ തന്നെത്തന്നെ ദേവീപാദങ്ങളില്‍ സമര്‍പ്പിക്കുവാനുമുള്ള ആന്തരിക ദാഹമാണ് ഇതിന്റെ ചാലകശക്തി. അതാണു പൊങ്കാലയെ യജ്ഞമാക്കിത്തീര്‍ക്കുന്നത്. സമര്‍പ്പണത്തിന്റെ അത്യുദാത്തമായ സംസ്‌കാരത്തെ ഹൃദയത്തില്‍ അതു പ്രോജ്ജ്വാലിപ്പിക്കുന്നു. വര്‍ഷംതോറും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പ്രബലമായ സ്വഭാവമായ അതുവളരുന്നു. ജഡചേതനമയമായ സമസ്ത പദാര്‍ത്ഥങ്ങളിലും ഈശ്വരസ്വരൂപം ദര്‍ശിക്കാനും ലോകനന്മയ്ക്കുവേണ്ടി സ്വന്തം കഴിവുകളെ സമര്‍പ്പിക്കാനുമുള്ള സ്വാഭാവവിശേഷമായി പരിണമിച്ച് ജീവിതത്തെത്തന്നെ പവിത്രമായ മഹായജ്ഞമാക്കിമാറ്റാന്‍ അതുകാരണമായിത്തീരുന്നു. ആറ്റുകാല്‍ പൊങ്കാല വളര്‍ത്തിയെടുക്കുന്ന ഹൃദയസംസ്‌കാരം നമ്മുടെ ഓരോശ്വാസത്തിന്റെയും ഭാഗമായിത്തീരുമ്പോള്‍ ലോകം സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായിത്തീരും. സംശയമില്ല.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies