lതിരുവനന്തപുരം: കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ എക്സൈസ് വകുപ്പ് നടത്തുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 27 ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് കിഴക്കേക്കോട്ട കാര്‍ത്തികതിരുനാള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂര്‍ മുഖ്യാതിഥിയായിരിക്കും. മികച്ച ലഹരി വിരുദ്ധ പോസ്ററുകള്‍ക്കുള്ള അവാര്‍ഡ് സാംസ്കാരിക-ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി കെ.സി. ജോസഫ് വിതരണം ചെയ്യും. ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. മേയര്‍ അഡ്വ.കെ. ചന്ദ്രിക, കെ. മുരളീധരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, കളക്ടര്‍ കെ.എന്‍. സതീഷ്, സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.വി. വത്സലകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post