തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ്ണ ഇ-സാക്ഷരത കൈവരിക്കാന്‍ കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പി.എന്‍. പണിക്കരുടെ 104-ാം ജ•ദിനാഘോഷവും സമ്പൂര്‍ണ്ണ ഇ-സാക്ഷരതാ പരിപാടിയും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ-സാക്ഷരത വളര്‍ത്തിയെടുക്കുന്നതില്‍ പി.എന്‍. പണിക്കര്‍ ഫൌണ്ടേഷന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ക്കിടയില്‍ വായനാശീലം വളര്‍ത്തുന്നതില്‍ പി.എന്‍. പണിക്കര്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. വിജ്ഞാനവെളിച്ചം ഗ്രാമങ്ങളിലെത്തിക്കാന്‍ പി.എന്‍. പണിക്കര്‍ ശ്രമിച്ചുവെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഇ-സാക്ഷരതാ പരിപാടി വിപുലമാക്കാനുളള പി.എന്‍. പണിക്കര്‍ ഫൌണ്ടേഷന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ജില്ലയിലെ പളളിച്ചല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തുകളിലാണ് ഇ-സാക്ഷരതാപരിപാടി ആദ്യം തുടങ്ങുക. പളളിച്ചല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ ചടങ്ങില്‍ ആദരിച്ചു. പ്രൊഫ. പുതുശ്ശേരി രാമചന്ദ്രന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണപ്രഭാഷണം നടത്തി. ‘ഇ-സാക്ഷരതയും സാധാരണജനങ്ങളും’ എന്ന വിഷയത്തില്‍ ഐ.റ്റി. വകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. എം. വിജയകുമാര്‍, പി.പി. മുകുന്ദന്‍, ഫൌണ്ടേഷന്‍ പ്രതിനിധി എന്‍. ബാലഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Discussion about this post