തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പ് 2012ലെ വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എന്റെ മരം പദ്ധതിയില്‍ 2011 – 12 വര്‍ഷത്തെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച ഓരോ ജില്ലയിലെയും ഒരു സ്കൂളിന് 25,000 രൂപയും സംസ്ഥാനതലത്തില്‍ മികച്ച സ്കൂളിന് 50,000 രൂപയും പാരിതോഷികവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.
2011- 12 വര്‍ഷം എന്റെ മരം പദ്ധതി ഏറ്റവും നല്ല രീതിയില്‍ നടപ്പിലാക്കിയ എറണാകുളം ജില്ലയിലെ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത ഒരു സ്കൂളിന് മേല്‍ പദ്ധതി പ്രകാരം എറണാകുളം സോഷ്യല്‍ ഫോറസ്ട്രി അസിസ്റന്റ് ഫോറസ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ നിന്നും വനമിത്ര പുരസ്ക്കാരം നല്‍കും. എന്റെ മരം പദ്ധതി വിഭാഗത്തില്‍ പുരസ്കാരത്തിനുള്ള അപേക്ഷ അതത് വിദ്യാലയങ്ങളുടെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി പ്രവര്‍ത്തന റിപ്പോര്‍ട്ട് ഫോട്ടോകള്‍ സഹിതം ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ. മുഖേന എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, മണിമല റോഡ്, ഇടപ്പള്ളി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും നിബന്ധനകളും എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 0484-2344761 അവസാന തീയതി മാര്‍ച്ച് 15.
Discussion about this post