ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവച്ചു. കേന്ദ്ര കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ തട്ടിപ്പു നടന്നെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ടിനെചൊല്ലിയുള്ള ബഹളത്തെത്തുടര്‍ന്നാണ് ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവച്ചത്.
സഭ സമ്മേളിച്ച ഉടന്‍ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടേ വിഷയത്തില്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യവുമായി രംഗത്തെത്തിയതോടെ സിപിഎമ്മും പ്രശ്‌നത്തില്‍ ചേരുകയായിരുന്നു. ചോദ്യോത്തര വേളയ്ക്കു മുന്‍പ് വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ബിജെപി, എസ്പി അംഗങ്ങളുടെ ആവശ്യം. ബഹളം വര്‍ധിച്ചതോടെ സ്പീക്കര്‍ സഭ ഉച്ച വരെ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു.
Discussion about this post