ഗ്വാങ്‌ചൗ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് രണ്ടു വെള്ളി. 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പുരുഷന്‍മാരുടെ ടീമിനത്തില്‍ ഗഗന്‍ നാരംഗ്, അഭിനവ് ബിന്ദ്ര, സഞ്‌ജീവ് രാജ്‌പുത് എന്നിവരടങ്ങിയ ടീമാണ് ആദ്യ വെള്ളി നേടിയത്. ഈ ഇനത്തില്‍ ചൈനയ്‌ക്കാണ് സ്വര്‍ണം. ഒരു പോയിന്റിനാണ് ഇന്ത്യക്ക് സ്വര്‍ണം നഷ്‌ടമായത്. വ്യക്‌തിഗത ഇനത്തില്‍ പത്തു മീറ്റര്‍ എയര്‍ റൈഫിളില്‍ ഗഗന്‍ നരംഗാണ് രണ്ടാം വെള്ളി മെഡല്‍ നേടിയത്.
അതേസമയം 50 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ അഞ്ചാം സ്‌ഥാനത്തായി. ഈ ഇനത്തില്‍ ദക്ഷിണ കൊറിയ സ്വര്‍ണ മെഡല്‍ നേടി. ബാഡ്‌മിന്റനില്‍ ഇന്ത്യയുടെ സൈന നേവാളും വിജയത്തോടെ തുടങ്ങി. എന്നാല്‍ ബാഡ്‌മിന്റന്‍ പുരുഷ ടീമിനത്തില്‍ ഇന്ത്യ പുറത്തായി. ചൈനീസ് തായ്‌പേയിയോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഡബിള്‍സില്‍ രൂപേഷ്‌കുമാര്‍- വി. ദിജു സഖ്യവും തോറ്റു പുറത്തായി.
ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം ആതിഥേയരായ ചൈനയാണ് നേടിയത്. ചൈനയുടെ യുവാന്‍ സിയോഷാവൊ ആണ് ആതിഥേയര്‍ക്കു വേണ്ടി സ്വര്‍ണം നേടിയത്. ജപ്പാന്‍ വെള്ളിയും ഇറാന്‍ വെങ്കലവും നേടി. ഇതുകൂടാതെ ഷൂട്ടിങ്ങില്‍ നിന്ന് മറ്റു രണ്ടു സ്വര്‍ണമെഡലുകള്‍ കൂടി ചൈന നേടിയിട്ടുണ്ട്.
Discussion about this post