ന്യൂഡല്‍ഹി: വനിതാദിനം സ്ത്രീസുരക്ഷ ഉറപ്പുവരുത്താനുള്ള ആഹ്വാനവുമായാണ് വന്നെത്തിയിരിക്കുന്നത് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. വനിതാദിനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രചോദനമാണ്. രാജ്യത്തെ സമസ്ത വികസനങ്ങളുടെയും മുന്‍നിരയില്‍ സ്ത്രീകളാണുള്ളത്. രാജ്യത്തിന്റെ പുരോഗതിയില്‍ അവര്‍ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്. പെണ്‍കുട്ടികളെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കേണ്ടത് നമ്മുടെ കടമയാണ്. ലിംഗവിവേചനമില്ലാത്ത ഒരു ലോകത്തിനുവേണ്ടിയാണ് നാം പരിശ്രമിക്കേണ്ടത്. സ്ത്രീകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
Discussion about this post