ന്യൂഡല്‍ഹി: രാജ്യത്തെ എട്ട് വിമാനത്താവളങ്ങളില്‍ കാര്‍ഗോയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുക്കും. നിലവില്‍ രാജ്യത്തെ 59 വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്ഫ് കൊച്ചി, ഡല്‍ഹി, മുംബൈ, ബംഗളൂര്‍, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലായാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് നിലവില്‍ കാര്‍ഗോ സുരക്ഷാ ചുമതല. ഭീകരാക്രമണ ഭീഷണിയുടേയും യാത്രക്കാരുടെ ബാഗുകള്‍ മോഷണം പോകുന്നതിന്റേയും പശ്ചാത്തലത്തിലാണ് സുരക്ഷ സിഐഎസ്എഫിനെ ഏല്‍പ്പിക്കുന്നത്.
സുരക്ഷാ ഒരുക്കുന്നതിന്റെ ഭാഗമായി കാര്‍ഗോ ടെര്‍മിനലുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. കഴിഞ്ഞ 6 മാസത്തിനകം ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 22ഓളം മോഷണ കേസുകളാണ് ഉണ്ടായതെന്ന് വ്യോമയാന മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ചെറുവിമാനത്താവളങ്ങളായ ജബല്‍പൂര്‍, ജുഹൂ, ജാംനഗര്‍ എന്നിവയുടെ സുരക്ഷയും സിഐഎസ്എഫ് ഏറ്റെടുത്തേക്കും.
കാര്‍ഗോ സുരക്ഷ സിഐഎസ്എഫിനെ ഏല്‍പ്പിക്കുന്നതിനെ ചൊല്ലി വ്യോമയാന മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
Discussion about this post