കൊച്ചി: മില്‍മ പാല്‍കവറില്‍ ശുദ്ധവും കലര്‍പ്പില്ലാത്തതുമെന്ന ലേബല്‍ പതിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി മുന്നറിയിപ്പു നല്കി. പായ്ക്കറ്റില്‍ നിന്നും മുദ്രയില്‍ നിന്നും ഈ ലേബല്‍ മാറ്റിയില്ലെങ്കില്‍ പാല്‍പ്പൊടിയില്‍ നിന്നു പാല്‍ നിര്‍മിച്ച് കലര്‍പ്പില്ലാത്തതെന്നു രേഖപ്പെടുത്തി വില്ക്കുന്ന മില്‍മയുടെ നടപടി തടയുമെന്നും കോടതി അറിയിച്ചു. ഒന്നുകില്‍ മുദ്രയും ലേബലും മാറ്റണം. അല്ലെങ്കില്‍ പാല്‍പ്പൊടി ഉപയോഗിച്ച് പാല്‍ ഉല്‍പാദിപ്പിക്കുന്നത് നിര്‍ത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റീസ് എസ്. സിരിജഗന്‍, ജസ്റീസ് മാത്യു പി. ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് നിര്‍ദേശം നല്കിയത്. മില്‍മ പാലിന്റെ വില കൂട്ടിയതുമായി ബന്ധപ്പെട്ട സ്വകാര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം.
Discussion about this post