കൊച്ചി: ഭക്ഷ്യസുരക്ഷാ നിലവാരം പാലിക്കാനാണ് പാലില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നതെന്ന് മില്‍മ ഹൈക്കോടതിയെ അറിയിച്ചു. സങ്കരയിനം പശുക്കളില്‍ നിന്നുള്ള പാലില്‍ വ്യവസ്ഥ പ്രകാരമുള്ള ചില ഘടകങ്ങള്‍ കുറവായിരിക്കും. അത് പരിഹരിക്കാനാണ് പാല്‍പ്പൊടി ചേര്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമാണ് ദേശീയ ഡെയറി ഡെവലപ്പ്‌മെന്‍റ് ബോര്‍ഡ് ഇക്കാര്യത്തില്‍ നടപടികളെടുക്കുന്നതെന്നും മില്‍മ അറിയിച്ചു.
പാല്‍പ്പൊടി ചേര്‍ത്തശേഷം ശുദ്ധമായ പാലെന്ന് കവറില്‍ രേഖപ്പെടുത്തുന്നതിനെതിരായ ഹര്‍ജിയിലാണ് മില്‍മ വിശദീകരണം നല്‍കിയത്.
Discussion about this post