Sunday, October 26, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

മന്ദസ്മിത ദര്‍ശനം

by Punnyabhumi Desk
Mar 12, 2013, 01:02 pm IST
in സനാതനം

തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 18)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

അളികള്‍ കൂലമനവരതമിളകിവന്നൂഴുന്ന
മുഖകമല മന്ദസ്മിതം കൈതൊഴുന്നേന്‍.

താമരപ്പൂവിനോട് വണ്ടുകള്‍ക്കു അഭിനിവേശം ഒന്നുവേറെതന്നെയാകുന്നു. അതുകൊണ്ടാണ് അവ മറ്റു പുഷ്പങ്ങളെല്ലാം വെടിഞ്ഞ് കമലത്തെ തേടി വരുന്നത്. താമപ്പൂവാണിതെന്ന ഭ്രമം വണ്ടുകള്‍ക്കുളവാക്കുന്ന ശിവന്റെ മുഖസൗന്ദര്യം ഇവിടെ വ്യഞ്ജിക്കുന്നു. ഭഗവദ്ഭക്തന്മാരായ മഹാപുരുഷന്മാരുടെ പ്രതീകമാണ് ഈ അളികള്‍. അവരാകട്ടെ ശിവദര്‍ശനത്തിനായി നിരന്തരം കൊതിക്കുന്നവരും അതില്‍ പരമനിര്‍വൃതി അനുഭവിക്കുന്നവരുമാകുന്നു. അനവരതമിളകിവരല്‍ അവരുടെ അഭിനിവേശത്തിന്റെ ആധിക്യത്തെയാണു സൂചിപ്പിക്കുന്നത്. ജീവിതത്തിന്റെ സാഫല്യം ഈ വിധമായ പരമഭക്തിയിലാണെന്ന് ഇവിടെ സ്ഫുടമാക്കപ്പെട്ടിരിക്കുന്നു.

siva-mandasmitham-sliderസൃഷ്ടിസ്ഥിതി സംഹാരാത്മകമായ ഈ പ്രപഞ്ചനാടകം ഭഗവാന്റെ ലീലയാകുന്നു. ലീലയുടെ ഫലമാണ് ആനന്ദം. അതിന്റെ സ്ഫുരണമാണ് മുഖകമലത്തില്‍ പ്രകടമാകുന്ന മന്ദസ്മിതം. അതാണു രസം. പ്രപഞ്ചരഹസ്യം മനസ്സിലാക്കിയ ഋഷിമാരെല്ലാം അതിന്റെ മധുരിമ നുകരുന്നവരാണ്. ശരീരാത്മവാദികളാകട്ടെ നശ്വരസുഖങ്ങളില്‍ കുടുങ്ങി നിരര്‍ത്ഥകമായി ഖേദിക്കുന്നവരും. അത്തരം ചാപല്യങ്ങളോടുള്ള ഹാസവും ഒരുപക്ഷേ ഈ മന്ദസ്മിതത്തില്‍ സ്ഫുടിക്കുന്നുണ്ടായിരിക്കണം.

കരുണയുടെ സീമാതീതമായ മഹാസാഗരമാണ് ശ്രീമഹാദേവന്‍. ജീവിതവ്യാപാരങ്ങളില്‍ ഭൂതിപൂണ്ട് ആര്‍ത്തന്മാരായി ഓടിയെത്തുന്നവര്‍ക്ക് അഭയവും ആനന്ദവും പകരുന്നത് ദേവദേവനാണ്. പരിധിയില്ലാത്ത പ്രസ്തുത കാരുണ്യവര്‍ഷത്തിന്റെ സ്ഫുടപ്രകാശംകൂടിയാണ് ആ മന്ദസ്മിതം.

ShareTweetSend

Related News

സനാതനം

തിരുവോണസന്ദേശം

സനാതനം

വിചിത്രമായ വിനായകന്‍

സനാതനം

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

Discussion about this post

പുതിയ വാർത്തകൾ

തിരുവനന്തപുരം സിറ്റി പോലീസ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് മടങ്ങി

പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

പാലുകാച്ചിമല ഹൈന്ദവ തീര്‍ത്ഥാടനകേന്ദ്രമായി മാറും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

വ്രതശുദ്ധിയോടെ ഇരുമുടികെട്ടി പതിനെട്ട് പടിയും ചവിട്ടി അയ്യനെ കണ്ടു; ദര്‍ശന പുണ്യം നേടി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രമാടത്ത് എത്തി; റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു

രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നു

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തിലേക്ക്: ബുധനാഴ്ചയാണ് ശബരിമല ദര്‍ശനം

ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ചുമത്തിയത് അഞ്ച് വകുപ്പുകള്‍

തന്നെ കുടുക്കിയവരെ താന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies