ന്യൂഡല്‍ഹി: ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മാന്‍സിനിയ അനുമതി കൂടാതെ രാജ്യം വിടരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് ജസ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ മാസം 18-ന് അംബാസഡര്‍ കോടതിയില്‍ ഹാജരാകണം. നാവികര്‍ എന്തുകൊണ്ട് തിരിച്ചുവരില്ലെന്ന് 18-ന് മുന്‍പ് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തില്‍ സ്ഥാനപതിക്ക് കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും നേട്ടീസ് അയച്ചു. കേസ് 18-ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിച്ചപ്പോള്‍ നാവികരെ മടക്കി അയയ്ക്കില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാര്‍ നിലപാട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇറ്റാലിയന്‍ നിലപാട് തീര്‍ത്തും ആശങ്കാജനകമാണെന്നും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതി തന്നെയാണ് ഇനി നടപടി സ്വീകരിക്കേണ്ടത് എന്ന നിലപാടിലാണ് സര്‍ക്കാര്‍. രാജ്യത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഫെബ്രുവരി 22-നാണ് നാവികര്‍ക്ക് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീം കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചത്. നാവികരെ തിരികയെത്തിക്കാം എന്ന ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയുടെ ഉറപ്പിലായിരുന്നു നാവികര്‍ക്ക് ജാമ്യം. എന്നാല്‍ നാവികര്‍ നാട്ടിലെത്തിയതോടെ ഇറ്റലി നിലപാട് മാറ്റുകയായിരുന്നു. 2012 ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കടലില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ക്ക് നേരെ ചരക്ക് കപ്പലായ എന്റിക്ക ലെക്സിയുടെ സുരക്ഷക്കായി നിയോഗിച്ച ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറെ ജിറോണ്‍, ലത്തോറെ മിലാനോ എന്നിവര്‍ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പില്‍ മൂന്ന് മത്സ്യതൊഴിലാളികളാണ് മരിച്ചത്.
Discussion about this post