തിരുവനന്തപുരം: ശാസ്ത്ര-സാങ്കേതിക-ഗവേഷണ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി വകുപ്പ് സംഘടിപ്പിച്ച പ്രതിഭാ സ്കോളര്‍ഷിപ്പ് അവാര്‍ഡ് തിരുവനന്തപുരത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കണം. രാജ്യം പുരോഗതിയുടെ പാതയിലാണെങ്കിലും അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാങ്കേതിക മികവിലും ജീവിതനിലവാരത്തിലും രാജ്യം ഏറെ പിന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് മറികടക്കണമെങ്കില്‍ അടിസ്ഥാന ശാസ്ത്ര പുരോഗതി നേടണം. വ്യക്തികള്‍ക്കും സമൂഹത്തിനും ഇക്കാര്യത്തില്‍ ഏറെ പങ്കുവഹിക്കാനുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ ആരംഭിക്കണം. കമ്പ്യൂട്ടര്‍ രംഗത്ത് ഇന്ന് കേരളത്തിലെ കുട്ടികള്‍ മുന്നിലാണ്. ഇത്തരം കഴിവുകള്‍ വളര്‍ത്തി രാജ്യത്തിനും സമൂഹത്തിനും മുതല്‍ക്കൂട്ടാക്കണം. സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളുടെ മികവ് വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. പ്രതിഭാ സ്കോളര്‍ഷിപ്പ് തുക വരും വര്‍ഷം വര്‍ധിപ്പിക്കുന്നുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എന്‍. രാജശേഖരന്‍ പിള്ള അധ്യക്ഷനായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പ്രൊഫ. ജെ. ലത, ജെ.എന്‍.റ്റി.ബി.ജി.ആര്‍.ഐ ഡയറക്ടര്‍ ഡോ. പി.ജി. ലത, നാട്പാക് ഡയറക്ടര്‍ ബി.ജി. ശ്രീദേവി, ഡോ. കെ.ആര്‍. ലേഖ എന്നിവര്‍ സംസാരിച്ചു.
Discussion about this post