തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എടിഎം പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എടിഎം ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തു. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍ സജീവ് കൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.എന്‍. മുരളി, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേഷ് സാവേക്കര്‍, അസിസ്റന്റ് ജനറല്‍ മാനേജര്‍ ജോര്‍ജ് അബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്ബിടിയുടെ സംസ്ഥാനത്തെ 955-ാം എടിഎം ആണിത്.
Discussion about this post