ചെന്നൈ: ശ്രീലങ്കന്‍ തമിഴരോടുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെ യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിക്കുന്ന കാര്യം ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയാണ് അറിയിച്ചത്. 18 എംപിമാരുള്ള ഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമായി.
ഡിഎംകെയുടെ അഞ്ച് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെയ്ക്കുമെന്നും കരുണാനിധി അറിയിച്ചു. യുപിഎയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞ കരുണാനിധി ശ്രീലങ്കന്‍ തമിഴരോട് സര്‍ക്കാര്‍ നീതി കാട്ടിയില്ലെന്നും കുറ്റപ്പെടുത്തി. വെള്ളിയാഴ്ച്ചയ്ക്കകം ശ്രീലങ്കയിലെ തമിഴരോടുള്ള അവഗണനയില്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയാല്‍ തീരുമാനം പുനപരിശോധിക്കുമെന്നും കരുണാനിധി പറഞ്ഞു.
ശ്രീലങ്കയെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഭേദഗതി നിര്‍ദ്ദേശിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. ഈ ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് എം. കരുണാനിധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എകെ ആന്റണിയും പി. ചിദംബരവും ഗുലാംനബി ആസാദും ഇന്നലെ വസതിയിലെത്തി ചര്‍ച്ച നടത്തിയെങ്കിലും നിലപാട് മാറ്റാന്‍ കരുണാനിധി തയ്യാറായില്ല. ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തില്‍ ഇന്ത്യ രണ്ട് ഭേദഗതികള്‍ നിര്‍ദ്ദേശിക്കണം. ശ്രീലങ്കന്‍ ഭരണകൂടം നടത്തിയ വംശഹത്യയാണ് പുലി വേട്ടയെന്നും അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷന്‍ വേണമെന്നും കരുണാനിധി ആവശ്യപ്പെട്ടിരുന്നു.
ന്യൂനപക്ഷമായതോടെ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രാജിവെയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കും. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചപ്പോള്‍ ഉണ്ടായ പ്രതിസന്ധി യുപിഎ സമാജ് വാദി പാര്‍ട്ടിയേയും മറ്റ് ചെറു പാര്‍ട്ടികളേയും കൂടെ നിര്‍ത്തിയാണ് മറിക്കടന്നത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി ഡിഎംകെ പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.
Discussion about this post