വാഷിംഗ്ടണ്‍: കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരുടെ വിഷയം ഇന്ത്യയും ഇറ്റലിയും ക്രിയാത്മകമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇരു രാജ്യങ്ങളുടെയും അന്താരാഷ്ട്ര ധാര്‍മികതകള്‍ക്കുള്ളില്‍ നിന്ന് പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാന്‍ കി മൂണിന് വേണ്ടി അദ്ദേഹത്തിന്റെ ഡെപ്യൂട്ടി വക്താവ് എഡ്വാര്‍ഡോ ഡെല്‍ ബുയേ പറഞ്ഞു. നാവികരെ തിരിച്ചയയ്ക്കില്ലെന്ന ഇറ്റലിയുടെ നിലപാട് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിലെത്തി നില്‍ക്കേയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
Discussion about this post